എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കും: 2059 കോടി രൂപ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും

  • 29/11/2022

വിമാന കമ്ബനികളായ എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കും. 2024 മാര്‍ച്ചില്‍ ലയനം നടക്കും. 2059 കോടി രൂപ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും. 2013 ലെ കണക്ക് പ്രകാരം വിസ്താരയുടെ 51 ശതമാനം ഓഹരിയും ടാറ്റയുടെ കൈവശമായിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ലയനം നിലവില്‍ വരുന്നതോടെ മൊത്തെ എയര്‍ ഇന്ത്യയുടെ 25 ശതമാനം ഓഹരി സിംഗപൂര്‍ എയര്‍ലൈന്‍സിന് ലഭിക്കും.


വിസ്താരയ്ക്ക് പുറമെ എയര്‍ ഏഷ്യയും 2024 ല്‍ എയര്‍ ഇന്ത്യയായി ലയിക്കും. ഇതോടെ എയര്‍ ഇന്ത്യയ്ക്ക് കീഴില്‍ 218 വിമാനങ്ങളുണ്ടാകും. എയര്‍ ഇന്ത്യയുടെ 113 ഉം എയര്‍ ഏഷ്യയുടെ 28, വിസ്താരയുടെ 53 ഉം എയര്‍ ഇന്ത്യയുടെ എക്‌സ്പ്രസിന്റെ 24 വിമാനവും ഉള്‍പ്പെടെയാണ് ഇത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്റര്‍നാഷ്ണല്‍ കാരിയറും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡൊമസ്റ്റിക് കാരിയറുമാകും എയര്‍ ഇന്ത്യ.

എയര്‍ ഇന്ത്യ പുതുതായി 300 നാരോ ബോഡ് ജെറ്റുകള്‍ കൂടി വാങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Related News