ജി20 അധ്യക്ഷ പദവി വര്‍ഷങ്ങളായി അവഗണന നേരിടുന്ന ഇന്ത്യ ഉള്‍പ്പെടുന്ന മേഖലയുടെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കും: എസ് ജയശങ്കർ

  • 29/11/2022

ഇന്ത്യയുടെ പുരോഗതി രാജ്യത്തിന്‍റെ സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അതുകൊണ്ടു തന്നെ രാഷ്ട്രീയമായി നിക്ഷ്‍പക്ഷമായിരിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ജി20 അധ്യക്ഷ പദവി വര്‍ഷങ്ങളായി അവഗണന നേരിടുന്ന ഇന്ത്യ ഉള്‍പ്പെടുന്ന മേഖലയുടെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ഗ്ലോബല്‍ ടെക്നോളജി സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു എസ്. ജയശങ്കര്‍.


"ഇന്ത്യയുടെ വികസനവും സാങ്കേതികവിദ്യാ വികസനവും വളരെ അടുപ്പമുണ്ട്. സെമികണ്ടക്ടറുകള്‍, 5ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, കൊമേഴ്യല്‍ സ്പേസ്ഫ്ലൈറ്റ്, സാറ്റലൈറ്റ് നിര്‍മ്മാണം എന്നിങ്ങനെ വിവിധകാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരുപാട് ധ്രുവങ്ങളുള്ള ലോകക്രമത്തില്‍ സാങ്കേതികവിദ്യ നിര്‍ണായകമാണ്. ഇന്ത്യയുടെ ജിയോപൊളിറ്റിക്കല്‍ സ്വാധീനത്തില്‍ ഇത് ശ്രദ്ധേയമാണ്." സാങ്കേതികവിദ്യ അപ്രസക്തമാണെന്ന് പറയാനാകില്ല - വിദേശകാര്യമന്ത്രി പറഞ്ഞു.

ലോക സമ്ബദ് വ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് സാമ്ബത്തിക തന്ത്രങ്ങള്‍ സ്വതന്ത്രമാകണം. ഇതിന് എല്ലാ രാജ്യങ്ങളും ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിക്കും. ഇതിന് പങ്കാളികളെയും ഇന്ത്യയ്ക്ക് സ്വന്തമായുള്ള ടെക്നോളജിയുടെയും തന്ത്രങ്ങളുടെയും ഗുണമേന്മയും പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Related News