ചൈനീസ് അതിര്‍ത്തിയില്‍ നടക്കുന്ന സൈനിക പ്രകടനം; നേതൃത്വം നൽകുന്നത് മലയാളി

  • 29/11/2022

അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തി പ്രകടനമായി സംയുക്ത സൈനിക അഭ്യാസം മാറി. ചൈനീസ് അതിര്‍ത്തിയില്‍ നടക്കുന്ന സൈനിക പ്രകടനത്തിന് നേതൃത്വം നല്‍കുന്നത് ഒരു മലയാളിയാണ്. മേജര്‍ അനുരാഗ് നമ്ബ്യാര്‍.


ഇന്ത്യ-യുഎസ് സൈനികാഭ്യാസം 2004ല്‍ ആരംഭിച്ചതാണ്. യുഎന്‍ പീസ് കീപ്പിംഗ് ഓപറേഷന്റെ കീഴില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച്‌ ലോകത്തിന്റെ ഏത് ഭാഗത്തും പോയി പ്രവര്‍ത്തിക്കാനുള്ള പരിശീലനമാണ് നടക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധവും ഇത് ഊട്ടിയുറപ്പിക്കുന്നതായി ഇന്തോ-യുഎസ് സംയുക്ത സൈനിക പരിശീലനത്തിന് നേതൃത്വം നല്‍കുന്ന മേജര്‍ അനുരാഗ് നമ്ബ്യാര്‍ പറഞ്ഞു.

ഇതാദ്യമായാണ് ഹൈ ഓള്‍ട്ടിട്യൂഡില്‍ ഇത്തരമൊരു സൈനിക അഭ്യാസം നടക്കുന്നത്. ഈ പരിശീലനത്തിന് നേതൃത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അനുരാഗ് നമ്ബ്യാര്‍ പറഞ്ഞു.

Related News