നൈജീരിയയില്‍ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക്

  • 29/11/2022

നൈജീരിയയില്‍ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങള്‍ക്ക് മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. കൊല്ലം നിലമേല്‍ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ആറു ദിവസം ആകുന്നു. അവസാനം വിളിച്ചപ്പോള്‍ മലേറിയ ബാധിച്ചെന്ന വിവരമാണ് വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വീട്ടുകാരുടെ അറിവ്.


ഗിനിയന്‍ സേനയുടെ നിയന്ത്രണത്തില്‍ ആയിരുന്നപ്പോള്‍ സംഘാംഗങ്ങള്‍ക്ക് എല്ലാദിവസവും വീട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തതോടെ ഫോണുകള്‍ പോലും നല്‍കുന്നില്ല. ഇടയ്ക്കിടെ അഞ്ചുമിനിറ്റ് സമയം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടാന്‍ നല്‍കുന്നത്.

വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെടല്‍ നടത്തുന്നതെന്നറിയിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. നിലവില്‍ നൈജീരിയന്‍ നിയന്ത്രണത്തില്‍ കപ്പലില്‍ ജോലി തുടരുകയാണ് നാവിക സംഘം.

Related News