മദ്റസതുന്നൂർ വിദ്യാർത്ഥി ഫെസ്റ്റ് സംഘടിപ്പിച്ചു

  • 01/12/2022


സാൽമിയ: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിന് കീഴിൽ പ്രവര്‍ത്തിക്കുന്ന സാൽമിയ മദ്റസതുന്നൂർ വിദ്യാർത്ഥി ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉത്ഘാടനം ചെയ്തു. മദ്റസതുന്നൂർ പ്രസിഡന്റ്‌ നിസാർ അലങ്കാർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ റഹീം മാസ്റ്റർ ചുഴലി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

മദ്റസതുന്നൂർ പ്രിൻസിപ്പാൾ സൈനുൽ ആബിദ് ഫൈസി വിദ്യാര്‍ത്ഥി ഫെസ്റ്റ് ആമുഖ പ്രഭാഷണം നിർവഹിച്ചു. കെ.ഐ.സി പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ ഫൈസി ആശംസകൾ നേർന്നു സംസാരിച്ചു. അധ്യാപകന്‍മാരായ അബ്ദുല്ലത്തീഫ് മൗലവി, അബ്ദു കുന്നുംപുറം, അബ്ദുറഹീം ഹസനി എന്നിവർ വിദ്യാർത്ഥികളുടെ പരിപാടി നിയന്ത്രിച്ചു. മദ്റസ ഭാരവാഹികളായ ഫാസില്‍ കരുവാരക്കുണ്ട്, അഷ്റഫ് സല്‍വ, അഷ്റഫ് തൃക്കരിപ്പൂര്‍, മുസ്തഫ പരപ്പനങ്ങാടി, മുജീബ് റഹ്മാന്‍, അബ്ദുറസാഖ്, ശിഹാബ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.

നേരത്തെ നടന്ന മജ്‌ലിസുന്നൂർ സദസ്സിന് കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, കെ.ഐ.സി വൈസ് പ്രസിഡന്റ്‌ ഇഖ്ബാൽ ഫൈസി എന്നിവർ നേതൃത്വം നൽകി. മദ്റസ പി.ടി.എ ഭാരവാഹികളും കെ.ഐ.സി കേന്ദ്ര, മേഖല ഭാരവാഹികളും വിദ്യാർഥികൾക്കുള്ള പൊതുപരീക്ഷ അവാർഡുകളും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു.

കെ.ഐ.സി നേതാക്കന്‍മാരായ അബ്ദുല്‍ ഹകീം മൗലവി, ശിഹാബ് മാസ്റ്റര്‍, നാസര്‍ കോഡൂര്‍, മനാഫ് മൗലവി, ഇസ്മാഈല്‍ ബേവിഞ്ച, തുടങ്ങിയവര്‍ സംബന്ധിച്ചു.

മദ്റസതുന്നൂർ സെക്രട്ടറി മുഹമ്മദ്‌ അഫ്താബ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗുലാം മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Related News