ഗുജറാത്തിലെ 93 മണ്ഡലങ്ങളില്‍ ഇന്നും നാളെയും ശക്തമായ പ്രചരണം നടത്താൻ ബി.ജെ.പി

  • 01/12/2022

ഗുജറാത്തിലെ 93 മണ്ഡലങ്ങളില്‍ ഇന്നും നാളെയും ശക്തമായ പ്രചരണത്തിന് നിര്‍ദേശിച്ച്‌ ബി.ജെ.പി. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം പ്രതിഭലിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ കൂടുതല്‍ റാലികളിലും റോഡ് ഷോകളിലും പന്‍കെടുക്കും. എല്ലാ മണ്ഡലങ്ങളിലും വീടുകള്‍ കേന്ദ്രികരിച്ചുള്ള പ്രചരണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം. ഗുജറാത്തിലെ ഒന്നാം ഘട്ട പോളിംഗില്‍ ആകെ വോട്ട് ചെയ്തത് 62.8% ശതമാനം പേരാണ്. 2017 ലെ പോളിംഗ് ശതമാനം 67.2 ശതമാനം ആയിരുന്നു.

ആദിവാസി മേഖലകളില്‍ മികച്ച പൊളിംഗ് രേഖപ്പെടുത്തി. ഛോട്ടു വാസവയില്‍ 78 ശതമാനം വോട്ടിംഗ് ആണ് രേഖപ്പെടുത്തിയത്. എറ്റവും കുറവ് പോര്‍ബന്ദറിലായിരുന്നു. പട്ടിദാര്‍ സമുദായത്തിന് മേധാവിത്വം ഉള്ള മേഖലകളില്‍ വോട്ടിംഗ് ശതമാനം 2017 വര്‍ഷത്തിനേക്കാള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്.

Related News