കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഭക്ഷ്യോല്‍പാദന- വിതരണ-വിപണന സ്ഥാപനങ്ങള്‍ വ്യക്തിശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. ഇതിനായി ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സോപ്പ്, സാനറ്റൈസര്‍, ടിഷ്യു എന്നിവ കടയുടമകള്‍ ലഭ്യമാക്കണം. ഭക്ഷണ പദാര്‍ത്ഥങ്ങളുമായി സമ്പര്‍ക്കം വരുന്ന പ്രതലങ്ങള്‍ യഥാസമയം അണുവിമുക്തമാക്കണം. ഫ്രൂട്ട്സ്, സാലഡ്സ് തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ ശുദ്ധജലം ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം ഉപയോഗിക്കണം. ഇറച്ചി ഉത്പന്നങ്ങള്‍ ശരിയായ താപനിലയില്‍ പാകംചെയ്ത് ഉപയോഗിക്കണമെന്നും സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം സ്പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ 18004251125 എന്ന നമ്പരില്‍ അറിയിക്കാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?