കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

  • 02/12/2022

റായ്പുർ: ഛത്തീസ്ഗഢിൽ നിന്ന് പത്ത് ദിവസം മുൻപ് കാണാതായ ബാങ്ക് ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തനു കുറെ (26) എന്ന യുവതിയെയാണ് ഒഡിഷയിലെ വനത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഒ‍‍ഡിഷയിലെ ബാലം​ഗീറിലെ കാട്ടിനുള്ളില്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായ സച്ചിന്‍ അഗര്‍വാളി(28)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഢ് കോർബ സ്വദേശിനിയാണ് തനു. യുവതി വെടിയേറ്റാണ് മരിച്ചതെന്നും ഇതിന് ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. 

നവംബർ 21 മുതലാണ് റായ്പുരിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായിരുന്ന തനുവിനെ കാണാതായത്. സച്ചിനൊപ്പം തനു ഒഡിഷയിലേക്ക് പോയെന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം. പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒഡിഷയിലെ വനത്തിനുള്ളിൽ പാതി കത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. പോലീസെത്തി മൃതദേഹം തനുവിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

Related News