സോണിയാ ഗാന്ധി വിളിച്ച നയരൂപീകരണ യോഗം ഇന്ന്

  • 02/12/2022

ദില്ലി: കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് പാർലമെന്റംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന് നടക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജ്ജുൻ ഖാർഗെ തുടരാനുള്ള തീരുമാനം ഈ യോഗത്തിൽ സോണിയാ ഗാന്ധി അറിയിക്കും. പകരക്കാരനെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഇത്.

പാർലമെൻറിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് പാർടി മുൻ ദേശീയ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി കോൺഗ്രസ് നയരൂപീകരണ സമിതി യോഗം വിളിച്ചത്. ലോക്സഭ, രാജ്യസഭ എംപിമാർ യോഗത്തിൽ പങ്കെടുക്കും. മല്ലികാർജ്ജുൻ ഖർഗെക്ക് പകരം രാജ്യസഭ പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് യോഗം. 

ശൈത്യകാലം സമ്മേളനത്തിൽ കൂടി ഖർഗെ തുടരട്ടെയെന്നാണ് നേതൃത്വത്തിന്റെ നിലപാട് എന്നറിയുന്നു. എന്നാൽ ഖർഗെ തുടർന്നാൽ ഒരാൾക്ക് ഒരു പദവിയെന്ന ഉദയ്പൂർ ചിന്തൻ ശിബിര തീരുമാനം ചോദ്യം ചെയ്യപ്പെട്ടേക്കാം.

Related News