കല(ആർട്ട്) കുവൈറ്റ് - 'നിറം 2022’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു

  • 03/12/2022


ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബര് 18-ന് "നിറം 2022" എന്ന പേരിൽ ബൈജൂസ്‌ ലേർണിംഗ് ആപ്പുമായി സഹകരിച്ച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 9-നു വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് ഉച്ചക്കു 2:00ന് ആരംഭിക്കുന്ന പൊതുചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കും എന്ന് പ്രസിഡണ്ട് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി രാകേഷ് പി.ഡി, നിറം ജനറൽ കൺവീനർ അജിത് കുമാർ എന്നിവർ അറിയിച്ചു. 

ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം - ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വത്തനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, അഹമ്മദിയും നേടി. 

കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.

ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനം - ഗ്രൂപ്പ് ‘എ’ (എൽകെജി-1) ആൻമേരി ബിനു ജോൺ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, ഗ്രൂപ്പ് 'ബി' (2–4) എറിൻ എലിസ ജോസഫ്, ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി (ഡോൺബോസ്‌കോ), ഗ്രൂപ്പ് 'സി' (5–8) ഫാത്തിമ സിദ്ദിഖ്, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, ഗ്രൂപ്പ് 'ഡി' (9–12) നിവേത ജിജു, ഗൾഫ് ഇന്ത്യൻ സ്‌കൂൾ, ഫഹാഹീൽ.

രണ്ടാം സമ്മാനം - ഗ്രൂപ്പ് 'എ' ആമിന മെഹർ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, ഗ്രൂപ്പ് 'ബി' കാവ്യ അശുതോഷ്, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, ഗ്രൂപ്പ് 'സി' ജോവാന റേച്ചൽ സോക്രട്ടീസ്, ഭാരതീയ വിദ്യാഭവൻ, ഹന്ന മറിയം സുജിത്ത്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ, ഗ്രൂപ്പ് 'ഡി' തരിണി രാജ, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, പേൾ ഡിസൂസ, പന്ത്രണ്ടാം ക്ലാസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ, സീനിയർ സാൽമിയ,

മൂന്നാം സമ്മാനം - ഗ്രൂപ്പ് എസ്തർ തലിത, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ ബ്രാഞ്ച്, സാൽമിയ, അനയ ജിൻസൺ, ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ, ഗ്രൂപ്പ് 'ബി റീന സാമുവൽ, ഭാരതീയ വിദ്യാഭവൻ, ആയിഷ മനാൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ, ഗ്രൂപ്പ് 'സി' നേഹ വടശ്ശേരി ഭവ്യനാഥ്, ഭാരതീയ വിദ്യാഭവൻ, അഫ്രിൻ ഷറിൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ, നികോളേ പി ബിനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ. ഗ്രൂപ്പ് 'ഡി' ഫെമി ജോയ്, ഗൾഫ് ഇന്ത്യൻ സ്‌കൂൾ, ഫഹാഹീൽ, അന്ന ആൽബിൻ, ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ.

കളിമൺ ശില്പ നിർമ്മാണം (7-12 ക്ലാസുകൾ) ഒന്നാം സമ്മാനം ജലാലുദ്ദീൻ അക്ബർ, ഭാരതീയ വിദ്യാഭവൻ, രണ്ടാം സമ്മാനം- ഒനേഗ വില്യം, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ, മൂന്നാം സമ്മാനം- ആരീജ് ഇംതിയാസ്, ജബ്രിയ ഇന്ത്യൻ സ്കൂൾ..  

രക്ഷിതാക്കളും സന്ദർശകരും പങ്കെടുത്ത ഓപ്പണ്‍ ക്യാൻവാസ് പെയിന്റിംഗ് - ഒന്നാം സമ്മാനം- ജയേഷ് വിജയൻ, രണ്ടാം സമ്മാനം- നിംഷ അബ്ദുൾകരീം, മൂന്നാം സമ്മാനം- അമൃത നായക്, ബെക്കി ജോയ്, ദീപ പ്രവീൺ.

2800-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 71 പേർക്ക് മെറിറ്റ് പ്രൈസും 201 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.

ആർട്ടിസ്റ്റ്മാരായ ജോൺ മാവേലിക്കര, ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 132-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.

Related News