ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറവ്; വോട്ടർമാരോട് അഭ്യർത്ഥനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 03/12/2022

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടിംഗ് ശതമാനം കുറവായതിന് പിന്നാലെ, രണ്ടാം ഘട്ട വോട്ടെടുപ്പിൽ കൂടുതൽ പേർ വോട്ടുചെയ്യാൻ എത്തണമെന്ന അഭ്യർത്ഥനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 5 നാണ് ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സൂറത്ത്, രാജ്‌കോട്ട്, ജാംനഗർ എന്നിവിടങ്ങളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം 2017നെക്കാൾ കുറവായിരുന്നു.

ഷിംലിയലെ ഗ്രാമപ്രദേശങ്ങളിൽ 62.53 ശതമാനം മാത്രമായിരുന്നു ഇത്തവണ പോളിങ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാന ശരാശരിയേക്കാൾ 13 ശതമാനം കുറവായിരുന്നു. 2017ൽ 75 ശതമാനം വോട്ട് രേഖപ്പെടുത്തിയിടത്താണ് ഇത്തവണ ഈ കുറവുണ്ടായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ എല്ലാ ജനങ്ങളുമെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. 2017ലെ ശതമാനത്തെ മറികടക്കാൻ കൂടുതൽ വോട്ടർമാർ പോളിങ് രേഖപ്പെടുത്താനെത്തണമെന്നും കമ്മീഷൻ പറഞ്ഞു.

ഒന്നാം ഘട്ട വോട്ടെടുപ്പിൽ ആദിവാസി മേഖലകളിൽ മികച്ച പൊളിംഗ് രേഖപ്പെടുത്തിയിരുന്നു. ഛോട്ടു വാസവയിൽ 78 ശതമാനം വോട്ടിംഗ് ആണ് രേഖപ്പെടുത്തിയത്. എറ്റവും കുറവ് പോർബന്ദറിലായിരുന്നു. പട്ടിദാർ സമുദായത്തിന് മേധാവിത്വം ഉള്ള മേഖലകളിൽ വോട്ടിംഗ് ശതമാനം 2017 വർഷത്തിനേക്കാൾ കുറവാണെന്നാണ് റിപ്പോർട്ട്. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ തുടങ്ങി 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

Related News