ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം; നാലു പേർ അറസ്റ്റിൽ

  • 03/12/2022

ഡല്‍ഹി: ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. ഡൽഹി സ്വദേശിയായ മുപ്പതുകാരൻ അത്തർ റഷീദാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു മരണം. 

കുറച്ച് നാളുകൾക്ക് മുൻപാണ് കഷണ്ടി മാറാനുള്ള ശസ്ത്രക്രിയയ്ക്ക് അത്തർ വിധേയനായത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടാവുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരണപ്പെടുകയുമായിരുന്നു. തന്റെ മകൻ ഏറെ വേദനകൾ സഹിച്ചാണ് മരിച്ചതെന്നും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നതായും അത്തറിന്റെ അമ്മ പറഞ്ഞു. 

മരണത്തിന് മുൻപ് അത്തറിന്റെ മുഖം വിങ്ങി വീർത്ത നിലയിലും കറുപ്പ് കലകൾ നിറഞ്ഞ നിലയിലുമായിരുന്നു. ഡൽഹിയിലെ ടെലിവിഷൻ എക്‌സിക്യൂട്ടിവായിരുന്നു അത്തർ റഷീദ്. ഇദ്ദേഹത്തിന്‍റെ മരണത്തിന് പിന്നാലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

Related News