വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം മണ്ഡപത്തില്‍ വെച്ച് തിരികെ ഏല്‍പ്പിച്ച് വരന്‍

  • 03/12/2022

മുസാഫര്‍നഗര്‍: വിവാഹദിവസം വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം മണ്ഡപത്തില്‍ വെച്ച് തിരികെ ഏല്‍പ്പിച്ച് വരന്‍. ഉത്തര്‍ പ്രദേശിലെ മുസാഫറാനഗര്‍ സ്വദേശി സൗരഭ് ചൗഹാൻ എന്ന യുവാവാണ് ഈ മാതൃകാപരമായ പ്രവൃത്തി ചെയ്തത്.

വെള്ളിയാഴ്ച ടിറ്റാവി പോലീസ് സ്റ്റേഷൻ പരിധിയിലെ ലഖൻ ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. വധുവിന്‍റെ പിതാവ് സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപയും ആഭരണങ്ങളുമാണ് സൗരഭ് ചൗഹാൻ തിരിച്ചു നല്‍കിയത്. 

പകരം ഒരു രൂപ ആണ് ‘ഷാഗുണ്‍’ ആയി സ്വീകരിച്ചത്. സൗരഭ് ചൗഹാൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനും വധു പ്രിൻസി വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍റെ മകളുമാണ്. ചൗഹാന്റെ പ്രവര്‍ത്തി ഏറെ സന്തോഷത്തോടെ ഗ്രാമവാസികള്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

Related News