കൂക്ക് ആൻ്റ് റോക്ക്- 2022: വനിതാവേദി സംഘടിപ്പിച്ച പരിപാടി വിജയകരമായി

  • 04/12/2022




വനിതകളുടെ സർഗ്ഗവാസനകളെ അകത്തളങ്ങളിൽ നിന്നും അരങ്ങത്തേക്ക് എത്തിക്കുകയും പരിഭോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുൻ നിർത്തി സാരഥി കുവൈറ്റ് വനിതാവേദി സംഘടിപ്പിച്ച Cook 'N Rock -2022 എന്ന പരിപാടി വിജയകരമായി നടന്നു. വനിതാവേദി ചെയർപേഴ്സൺ ശ്രീമതി പ്രീത സതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സാരഥി കുവൈറ്റ് പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉദ്‌ഘാടനം ചെയ്തു.
സാരഥിയിലെ പാചക തല്പരരുടെ വൈദഗ്ധ്യം തെളിയിക്കുന്നതിനായി സംഘടിപ്പിച്ച പാചകമത്സരമായിരിന്നു Cook 'N Rock -2022 പരിപാടിയിൽ പ്രധാന ഒരു ഇനം. ഏകദേശം അറുപതോളം പേർ പങ്കെടുത്ത ഈ മത്സരത്തിൽ ചെറു പലഹാരങ്ങളും വിവിധ തരം പായസങ്ങളും ആയിരിന്നു ഉൾപ്പെടുത്തിയിരുന്നത്.
രുചിയിലും വൈവിധ്യത്തിലും മുന്നിട്ടു നിന്ന വിഭവങ്ങളുമായാണ് പങ്കെടുത്തവർ എത്തിയത് എന്ന് വിധികർത്താക്കൾ ചൂണ്ടികാട്ടിയ ഈ മത്സരത്തിൽ വിജയികൾ ആയവർ, സ്നാക്ക്സ് ഇനത്തിൽ ഒന്നാം സമ്മാനം ശ്രീമതി പ്യാരി ഓമനക്കുട്ടൻ (ഫർവാനിയ യൂണിറ്റ്), രണ്ടാം സമ്മാനം ശ്രീമതി ജിനി ജയൻ (അബ്ബാസിയ ഈസ്റ്റ് യൂണിറ്റ്), മൂന്നാം സമ്മാനം ശ്രീമതി ബിന്ദു ഷാജൻ (ഫഹാഹീൽ യൂണിറ്റ്).
പായസമത്സരത്തിൽ ഒന്നാം സമ്മാനം ശ്രീമതി നിസിൽ (ജഹ്റ യൂണിറ്റ്), രണ്ടാം സമ്മാനം ശ്രീ ബിജു ഭാസ്കർ (അഹമ്മദി യൂണിറ്റ്), മൂന്നാം സമ്മാനം രഞ്ജിനി രാജേഷ് (അബ്ബാസിയ ഈസ്റ്റ് യൂണിറ്റ്) എന്നിവർ അർഹരായി.
വനിതകൾക്കായി നടത്തിയ സിനിമാറ്റിക് ഡാൻസ് മത്സരമായിരുന്നു മറ്റൊരു പ്രധാന ഇനം, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച ടീമുകൾ ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. വാശിയേറിയ ഈ മത്സരത്തിൽ ഹസ്സാവി സൗത്ത് യൂണിറ്റ്, മംഗഫ് വെസ്റ്റ്, സാൽമിയ, ഫഹാഹീൽ എന്നീ യൂണിറ്റുകളെ പ്രതിനിധീകരിച്ച ടീമുകൾ യഥാക്രമം ഒന്ന്, രണ്ടു, മൂന്നു, കോൺസലേഷൻ പ്രൈസുകൾക്കു അർഹരായി.
ഇന്നത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം പടർന്നു പിടിക്കുന്ന വിവിധ തരാം വൈറൽ പനികളെക്കുറിച്ചും അതിനെടുക്കേണ്ട പ്രതിരോധങ്ങളെ കുറിച്ചും പ്രതിവിധികളെക്കുറിച്ചും വിശദമായ് ശ്രീമതി ഷീബ അനീഷ് എടുത്ത ക്ലാസ് ശ്രദ്ധേയമായി.
വനിതാവേദി ഈ പ്രവർത്തന വർഷത്തിൽ നടത്തിയ മറ്റു രണ്ടു പരിപാടികൾ ആയ "ജ്ഞാനാമൃതം 2022 ", "ജനനി 2022 "എന്നിവയിൽ പങ്കെടുത്തവർക്കുള്ള മെമെന്റോസ് വിതരണവും, സമ്മാനദാനവും ഇതിനോട് അനുബന്ധിച്ചു നടക്കുകയുണ്ടായി.
 ജോയിന്റ് ട്രെഷറർ ശ്രീമതി ജിത മനോജിന്റെ ദൈവദശക ആലാപനത്തോട് കൂടി ആരംഭിച്ച “Cook ‘N Rock” നു എത്തിച്ചേർന്നവർക്ക്‌ വനിതാവേദി സെക്രട്ടറി മഞ്ജു സുരേഷ് സ്വാഗതം ആശംസിക്കുകയും, BEC മാർക്കറ്റിംഗ് മാനേജർ ശ്രീ രാംദാസ് നായർ, ഇന്ത്യൻ ലോയേഴ്സ് ഫോറം പ്രസിഡന്റ് ശ്രീ തോമസ് പണിക്കർ, സാരഥി സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയർ ആശംസകൾ നേരുകയുണ്ടായി. പരിപാടിയുടെ അവതരണം കൈകാര്യം ചെയ്തത് ശ്രീമതി പൗർണ്ണമി സംഗീതും, അരോമ സതീഷും ചേർന്നായിരുന്നു. ശ്രീമതി വൃന്ദ ജിതേഷിന്റെ നന്ദി പ്രകാശനത്തോട് കൂടി ചടങ്ങു പര്യവസാനിച്ചു.

Related News