സ്‌കൂളിന്‍റെ കോമ്പൗണ്ട് ഭിത്തിയുടെ മാർബിൾ സ്ലാബ് വീണ് നാലു വയസ്സുകാരന്‍ മരിച്ചു

  • 04/12/2022

താനെ: സ്‌കൂളിന്‍റെ കോമ്പൗണ്ട് ഭിത്തിയുടെ മാർബിൾ സ്ലാബ് വീണ് നാലു വയസ്സുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലാണ് സംഭവം. 

ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. താവ്രെയിലെ സ്കൂളിന്‍റെ കോമ്പൗണ്ട് പരിസരത്ത് കളിക്കുകയായിരുന്നു നാലു വയസ്സുള്ള ആനന്ദ് കുശ്വാഹ എന്ന കുട്ടി. മാർബിൾ സ്ലാബ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

 അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയും കുടുംബവും ഒമ്പത് ആഴ്‌ച മുമ്പ് മാത്രമാണ് പ്രദേശത്ത് താമസിക്കാൻ വന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Related News