തേങ്ങാ കഷണം തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

  • 05/12/2022

ഹൈദരാബാദ്: തേങ്ങാ കഷണം തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. തെലങ്കാനയിൽ ആണ് സംഭവം. ഇന്നലെ പുലർച്ചെ നാലരയോടെയാണ് കുഞ്ഞിന്‍റെ തൊണ്ടയില്‍ തേങ്ങാ കഷണം കുടുങ്ങിയത്. 

പൂജയ്ക്ക് ഉപയോഗിച്ച തേങ്ങയാണ് കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്നാണ് കളിക്കാനായി മാതാപിതാക്കൾ ഒരു കഷണം തേങ്ങ നൽകിയത്. എന്നാല്‍ ഇത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു. ആശുപത്രിയിലേക്ക് പോകുന്ന വഴി കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

Related News