ക്രിസ്മസ് കാലത്തിനനുസരിച്ച്‌ സര്‍ക്കാര്‍ സഭ സമ്മേളനം ക്രമീകരിച്ചില്ല: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ

  • 06/12/2022

ക്രിസ്മസ് ആഘോഷം കണക്കിലെടുത്ത് സമ്മേളനം ക്രമീകരിക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രതിനിധി അധിര്‍ ര‌ഞ്ജന്‍ ചൗധരി. ക്രിസ്മസ് കാലത്തിനനുസരിച്ച്‌ സര്‍ക്കാര്‍ സഭ സമ്മേളനം ക്രമീകരിച്ചില്ലെന്ന് കോണ്‍ഗ്രസിനൊപ്പം ഡി എം കെ, ആ‍ര്‍ എസ് പി പാര്‍ട്ടികളും വിമര്‍ശനം ഉന്നയിച്ചു. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലായിരുന്നു വിമർശനം ഉന്നയിച്ചത്. ക്രിസ്മസ് കഴിഞ്ഞുള്ള അടുത്ത ദിവസം സഭ ചേരുന്നത് ഉന്നയിച്ചായിരുന്ന വിമര്‍ശനം.


എന്നാല്‍ ആരോപണം തള്ളിയ കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ക്രിസ്മസ് അവധി പരിഗണിച്ച്‌ രണ്ട് ദിവസം സഭ ചേരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഡിസംബര്‍ 24 , 25 തിയതികളില്‍ അവധിയുണ്ടെന്നാണ് കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി പറഞ്ഞത്.

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങുമ്ബോള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം, ചൈനീസ് കടന്നുകയറ്റം, സാമ്ബത്തിക സംവരണ വിഷയങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News