വസ്തു തർക്കം; ബന്ധുവായ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി, ആറു പേർ അറസ്റ്റിൽ

  • 06/12/2022

ഖുണ്ഡി: ത്സാർഖണ്ഡില്‍ വസ്തു തർക്കത്തെ തുടർന്ന് ബന്ധുവായ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. കേസിൽ യുവാവും ഭാര്യയുമടക്കം ആറു പേർ അറസ്റ്റിൽ. ത്സാർഖണ്ഡിലെ  ഖുണ്ഡിയിലാണ് സംഭവം. കനു മുണ്ട എന്നയാളാണ് കൊല്ലപ്പെട്ടത്. 

കനുവിന്റെ പിതാവ് ദേശായി മുണ്ട നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്തത്. ഡിസംബർ ഒന്നിന് ദേശായിയും കനു ഒഴികെയുള്ള മറ്റു ബന്ധുക്കളും കൃഷി സ്ഥലത്തായിരുന്നു. ഈ സമയം കനു വീട്ടിൽ ഒറ്റക്കായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കനുവിനെ കണ്ടില്ല. ബന്ധുവായ സാഗർ മുണ്ട കനുവിനെ കടത്തി കൊണ്ടുപോയതായി നാട്ടുകാർ ദേശായിയോട് പറഞ്ഞു. തുടര്‍ന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 

അന്വേഷണത്തിൽ പോലീസ് സാഗർ മുണ്ടയെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ കുമാങ് ഗോപ്ല വനത്തിൽ നിന്ന് ശരീരഭഗം കണ്ടെത്തി. പ്രദേശത്തെ ഒരു വസ്തുവിനെ ചൊല്ലി മരിച്ച കനുവിന്റെയും സാഗറിന്റെയും കുടുംബങ്ങൾ തമ്മിൽ നിലനിന്നിരുന്ന സംഘർഷമാണ് യുവാവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് മൊബൈൽ ഫോണുകളും രണ്ട് മൂർച്ചയുള്ള രക്തം പുരണ്ട ആയുധങ്ങളും എസ്‌യുവിയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. 

Related News