പ്രവാസികൾക്ക് പുതിയ മുഖം നൽകാൻ SCFE യുടെ പ്രവർത്തനം കുവൈറ്റിലും ആരംഭിച്ചിരിക്കുന്നു

  • 07/12/2022


കുവൈറ്റിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദുമായി സാരഥി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.

സാരഥി കുവൈറ്റിൻ്റെയും വിശിഷ്യാ SCFE യുടെയും പ്രവർത്തനങ്ങളെ പറ്റി ബഹുമാനപ്പെട്ട മന്ത്രിയോട് വിശദീകരിക്കുകയും, വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്ന സാരഥിയുടെ വിദ്യാഭ്യാസ സ്ഥാപനം ഉടൻ സന്ദർശിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.

ഉയർന്ന വിദ്യാഭ്യാസം നേടിയവരും, വിദ്യാഭ്യാസം നേടാൻ കഴിയാത്തവരും അവരവരുടെ തൊഴിൽ മേഖലയിൽ നൈപുണ്യം തെളിയിച്ചവരാണെങ്കിലും ആത്മവിശ്വാസക്കുറവ് കൊണ്ടും ആശയവിനിമയത്തിൽ ഉള്ള പോരായ്മ കൊണ്ടും ഒരു നേതൃസ്ഥാനത്തേക്ക് ഉയർന്നു വരുവാനോ, ഉയർന്ന തസ്തികയിലേക്കുള്ള ചവിട്ടുപടികൾ കയറുവാനോ സാധിക്കാതെ നിൽക്കുന്ന ഒരവസ്ഥയിലൂടെ കടന്നു പോകുന്നവർ ധാരാളം.

ഇത് മനസിലാക്കി ഈ അവസ്ഥയിൽ മുന്നോട്ടു കൈപിടിച്ചു നടത്തുവാൻ സാധ്യമാകുന്ന വ്യക്തവും, ചിട്ടയുമായ ഒരു കോഴ്സുമായാണ് സാരഥി കുവൈറ്റ് എത്തിയിരിക്കുന്നത്.

സാരഥി കുവൈറ്റിന്റെ നാട്ടിലെ ഭാഗമായി സാരഥി ട്രസ്റ്റ് നേതൃത്വം കൊടുത്തു നാട്ടിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ "സാരഥി സെന്റർ ഫോർ എക്സലൻസ് " (SCFE ) വിജയകരമായി നടത്തി വരുന്ന NDA, SSB, AFCAT, CDS, NEET/MNS, CUSTOMS, RAILWAY യൂണിഫോർമട്‌ സർവീസ് എൻട്രൻസ് ട്രെയിനിങ് കൂടാതെ "ലൈഫ് സ്കിൽ ഡിവലപ്മെന്റ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്" “Life Skill Development and Communicative English” എന്ന കോഴ്സ് കുവൈറ്റിൽ ആദ്യമായി ആരംഭിച്ചതിൽ ബഹു.മന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും, പ്രവാസികൾക്ക് കൂടുതൽ ഗുണകരം ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു..

പ്രസ്തുത കോഴ്‌സിന് വിദഗ്ധരുടെ ഒരു വലിയ നിര തന്നെ പരിശീലനത്തിനായി എത്തുന്നു. ഓൺലൈൻ വഴിയും കോണ്ടാക്ട് ക്ലാസുകൾ വഴിയും രണ്ടു മാസം നീണ്ടു നിൽക്കുന്ന ഈ പാഠ്യ പദ്ധതിക്ക്, നാട്ടിൽ നിന്നും ഏകദേശം 9 പേരും, കുവൈറ്റിൽ നിന്നും 5 പേരുമാണ് ക്ലാസുകൾ എടുക്കുക. ഐ.എഫ്.എസ്, ആർമിയിൽ നിന്നും മേജർ, ബ്രിഗേഡിയർ, ഡോക്ടർ തുടങ്ങി വൈദഗ്ദ്ധ്യം നേടിയവരുടെ ഒരു നിര തന്നെയാണ് നാട്ടിൽ നിന്നും ഫാക്കൽറ്റിയായി എത്തുന്നത്

രജിസ്ട്രേഷൻ നടന്നു കൊണ്ടിരിക്കുന്ന ഈ കോഴ്സിന്റെ അടുത്ത ബാച്ചുകൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. scfeacademy.com. ഈ അവസരം കുവൈറ്റിൽ ഉള്ള എല്ലാവരും പ്രയോചനപെടുത്തണം എന്നും ഭാരവാഹികൾ അറിയിച്ചു.

Related News