കെ.ഐ.സി 'ടീം വൈബ്സ്' നേതൃ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

  • 07/12/2022


കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ 'ഇന്‍തിബാഹ് ' രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ടീം വൈബ്സ് നേതൃത്വ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു.

സംഘടനയുടെ അബ്ബാസിയ, ഫഹാഹീല്‍,ഫര്‍വാനിയ, ഹവല്ലി, സിറ്റി മേഖലകളിലെ 34 യൂണിറ്റുകളെ കേന്ദ്രീകരിച്ചു നടന്ന  പരിപാടികളില്‍ പ്രമുഖ മോട്ടിവേഷന്‍ ട്രെയിനറും SYS മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ റഹീം മാസ്സറ്റര്‍ ചുഴലി ക്ലാസ് അവതരിപ്പിച്ചു.

കഴിവുറ്റ നേതൃനിരയെ വാര്‍ത്തെടുക്കുക, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിന് പ്രാരംഭം കുറിച്ചത്. 

വ്യക്തിജീവിതത്തിനും, സാമൂഹിക ജീവിതത്തിനും, സംഘടനാ ചുമതലകള്‍  നിര്‍വഹിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ ക്രിയാത്മകമായ വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചത്.

വിവിധ സെഷനുകളിലായി നടന്ന ക്യാമ്പയിന്  കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റഹീം മാസ്ററര്‍ക്കുള്ള സംഘടനയുടെ ഉപഹാരം ശംസുദ്ദീന്‍ ഫൈസി കൈമാറി. കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വിംഗ് കണ്‍വീനര്‍മാര്‍, മറ്റു പ്രധാന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News