സ്വരലയ കുവൈത്ത് സഹൃദോത്സവം 2022 ഒരു മഹോത്സവമായി മാറി

  • 08/12/2022


കുവൈത്ത് സിറ്റി: സ്വരലയ കുവൈത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധച്ച് ഡിസംബർ 2ന് വെള്ളിയാഴ്ച്ച സൗഹൃദോത്സവം 2022 സംഘടിപ്പിച്ചു ഉച്ചക്ക് ഒരു മണിമുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലായിരുന്നു പരിപാടി
കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട സംഘടന ഭാരവാഹി ജലാൽ ചാവക്കാടിന്റെ അനുസ്മരണ ചടങ്ങിന്റെ അവതരണ ശൈലി കാണികൾക്ക് ഒരു നൊമ്പരമായി മാറി പ്രസിഡന്റ് വനജ സെക്രട്ടറി ശ്രീകുമാർ, ജലീൽ ഫൈസൽ വിശിഷ്ട അതിഥികളായി ബാബുജി ബത്തേരി, മനോജ്‌ മാവേലിക്കര, മുബാറക് കമ്പ്രാത്ത്, റഫീഖ് ഒളവറ, സിറാജ് കടയ്ക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു വിശിഷ്ട അതിഥികളെയും, ഗ്രുപ്പ് അഡ്മിൻമാരെയും, മീഡിയ കൺവീനർ ഷിജു, സ്പോൺസർ കോഡിനേറ്ററായ ഷാമോൻ പൊൻകുന്നം, പ്രോഗ്രാം കൺവീനർ ലത്തീഫ് ചാവക്കാടിനെയും ചടങ്ങിൽ ആദരിച്ചു വിവിധ കലാപരിപാടികൾ അരങ്ങേറി വളരെ അടുക്കും ചിട്ടയോടെ നത്തിയതിയതിന് കുവൈത്തിലെ നിരവധി സംഘടനാ ഭാരവാഹികളും അഭിനന്ദനങ്ങൾ അറിയിച്ചു
പ്രോഗ്രാം കോഡിനേറ്റർ മാരായ ചന്ദ്രൻ പാലക്കാട്‌ രജനി,അവതാരകരായ പ്രേം രാജ്, ഐഷ ഗോപിനാഥ്‌,രാജി കൊല്ലം പ്രോഗ്രാം നിയന്ത്രിച്ചു

Related News