വോയ്സ് കുവൈത്ത് "വിശ്വകല-2022" ന്റെ ഫ്ലയർ പ്രകാശനം ചെയ്തു

  • 08/12/2022

 


കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) 18-ാം മത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "വിശ്വകല-2022"ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. 
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ആർട്സ് കൺവീനർ സരിത രാജൻ മൂകാംബിക ജ്വല്ലറി മാനേജിംഗ് ഡയറക്ടർ റിജു നാരാമ്പ്രത്തിന് ഫ്ലയർ നൽകി പ്രകാശനം ചെയ്തു. 

ആക്ടിംഗ് പ്രസിഡൻറ് പ്രമോദ് കക്കോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 
ചെയർമാൻ പി.ജി.ബിനു വിശ്വകല-2022 പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. 
ഡിസംബർ 16 ന് വൈകിട്ട് 3 മണി മുതൽ അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ വച്ചാണ് പരിപാടി. 

നാട്ടിൽ നിന്നും പ്രമുഖ കലാകാരൻമാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
ജനറൽ സെക്രട്ടറി കെ.ബിബിൻദാസ് സ്വാഗതവും ട്രഷറർ കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.

Related News