ഗുജറാത്ത് വളരെ എളുപ്പത്തിൽ പിടിച്ചെടുത്ത് ബി ജെ പി; മോദി പ്രഭാവം ഫലം കണ്ടു

  • 08/12/2022

ഗുജറാത്ത് തെര‍ഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെങ്കിലും ഈസി വാക്കോവര്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്ബ് നിരവധി വെല്ലുവിളികള്‍ ബിജെപി നേരിട്ടു. മുഖ്യമന്ത്രിമാരെ അടിക്കടി മാറ്റിയാണ് ശക്തമായ ഭരണവിരുദ്ധ വികാരത്തെ ബിജെപി നേരിട്ടത്. അതോടൊപ്പം വലിയ മത്സരമുണ്ടാകുമെന്ന പ്രതീതി ആം ആദ്മി പാര്‍ട്ടിയും സൃഷ്ടിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിലെ കുറഞ്ഞ പോളിങ് ബിജെപിക്കെതിരെയുള്ള ജനവിരുദ്ധ വികാരണമാണെന്ന് സംശയമുണര്‍ത്തി. അഹമ്മദാബാദ് നഗരത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത 60 ലക്ഷം വോട്ടര്‍മാരില്‍ 25 ലക്ഷം പേരും ഇത്തവണ വോട്ടവകാശം വിനിയോഗിച്ചില്ല.


ആദ്യ ഘട്ടത്തില്‍ 89 സീറ്റുകളില്‍ 63.14% ആയിരുന്നു പോളിങ്. ഗ്രാമീണ മേഖലയിലും ഇക്കുറി പോളിങ് താഴ്ന്നു. 2017ല്‍ 66.69 ശതമാനവുമായിരുന്നു ഗ്രാമീണ മേഖലയിലെ പോളിങ് എങ്കില്‍ ഇത്തവണ 59.05% ആയി കുറഞ്ഞു. പ്രചാരണത്തില്‍ വലിയ സാന്നിധ്യമായിരുന്നു എഎപി. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സംസ്ഥാനത്ത് ക്യാമ്ബ് ചെയ്തു. പഞ്ചാബിലെ അട്ടിമറി വിജയമായിരുന്നു ഗുജറാത്തിലും എഎപിയുടെ ഇന്ധനം.

പരമ്ബരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. ഗുജറാത്തില്‍ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയതിനെ തുടര്‍ന്നാണ് 2021 സെപ്റ്റംബറില്‍ വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ഭൂപേന്ദ്ര പട്ടേല്‍ എന്ന രണ്ടാം നിര നേതാവിനെ മുഖ്യമന്ത്രിയാക്കി ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ ശ്രമിച്ചു. ഒക്ടോബര്‍ 30ന് നടന്ന മോര്‍ബി തൂക്കുപാല ദുരന്തവും ബിജെപിയെ പ്രതിസന്ധിയിലാക്കി.

Related News