ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ വീണ്ടും ഇടംനേടി നിർമല സിതാരാമൻ

  • 08/12/2022

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ വീണ്ടും ഇടംപിടിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത് നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ പട്ടികയില്‍ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ് പട്ടികയില്‍ സ്ഥാനം പിടിച്ചത്.


എച്ച്‌സിഎല്‍ടെക് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര , സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്‌ , സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍ മല്‍ഹോത്ര, ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍-ഷാ, നൈക സ്ഥാപക ഫാല്‍ഗുനി നായര്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച വനിതകള്‍.

Related News