ആപ്പിളിനെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നിക്ഷേപം എത്തിക്കാൻ താല്പര്യം അറിയിച്ച് വിവിധ സംസ്ഥാനങ്ങൾ

  • 08/12/2022

ലോകത്തിലെ ഏറ്റവും പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്ബനികളിലൊന്നായ ആപ്പിളിനെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം ചൈനയ്ക്ക് പുറത്തേക്കെത്തിക്കാന്‍ ആപ്പിള്‍ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം സാധ്യതകള്‍ തേടുന്നത്.


ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണാത്തിനായുള്ള ശേഷി വിപുലീകരിക്കുന്നതിനായി കേന്ദ്രം ഒന്നിലധികം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് ഇന്ത്യയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ നിക്ഷേപം എത്തിക്കാനുള്ള താല്‍പര്യം കേന്ദ്രത്തെ അറിയിച്ചതായും സൂചനകളുണ്ട്.

Related News