സ്വത്ത് തർക്കം; 74കാരിയായ അമ്മയെ മകന്‍ ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

  • 08/12/2022

മുംബൈ: മുംബൈയില്‍ സ്വത്ത് തർക്കത്തെ തുടര്‍ന്ന് അമ്മയെ മകന്‍ കൊലപ്പെടുത്തി. 74കാരിയായ അമ്മയെ മകന്‍ ബേസ്ബോൾ ബാറ്റുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 43 കാരനായ മകനെയും 25കാരനായ ജോലിക്കാരനെയും ജൂഹു പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ശേഷം മൃതദേഹം റായ്ഗഡിലെ നദിയില്‍ ഉപേക്ഷിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി സെക്യൂരിറ്റി സൂപ്പര്‍വൈസറാണ് സ്ത്രീയെ കാണാനില്ലെന്ന് ജൂഹു പൊലീസില്‍ അറിയിച്ചത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ മകനെയും വീട്ടുജോലിക്കാരനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.

പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അമ്മയുടെ തലയില്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് പല തവണ അടിച്ച് കൊലപ്പെടുത്തിയെന്ന് മകന്‍ വെളിപ്പെടുത്തി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊല നടത്തിയെതെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related News