കെ കെ എം എ പൊതു കിണർ സമൂഹത്തിനു സമർപ്പിച്ചു

  • 09/12/2022

 


കുവൈറ്റ്‌ : കാരുണ്യം നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ടും, മാനവീക സമ്പുഷ്ടമായ പ്രവർത്തനങ്ങൾ സമർപ്പണം നടത്തി സമൂഹത്തിന് മുന്നിൽ നടന്ന പ്രസ്ഥാനമാണ് കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ജന.സെക്രട്ടറി നാസർ ഫൈസി കൂടത്തായി തന്റെ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. കെ.കെ.എം.എ സാമൂഹ്യോദ്ഗ്രദന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ നിർമ്മിച്ച് നൽകിയ പൊതു കിണർ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 കെ.കെ.എം.എ സംസ്ഥാന പ്രസിഡണ്ട് കെ കെ കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ച യോഗം മുഖ്യ രക്ഷാധികാരി കെ സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. ജന: സെക്രട്ടറി റസാഖ് മേലടി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ആമുഖ പ്രഭാഷണം നടത്തി. കൂടത്തായി സ്വദേശി ബീരാൻ ഹാജിയാണ് കിണർ നിർമ്മാണത്തിന് സ്ഥലം അനുവദിച്ച് നൽകിയത്.
വാർഡ് മെമ്പർ കരുണാകരൻ മാസ്റ്റർ, കെ കെ എം എ രക്ഷാധികാരി പി കെ അക്ബർ സിദ്ധീഖ്, കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ , കൂടത്തായി പ്രദേശിക പൊതു പ്രവർത്തകരായ ഏ കെ ഖാദിരി ഹാജി, വി കെ ഇംബ്ബിച്ചി മൊയി, എൻജിനിയർ അബ്ബാസ് ഹാജി, കെ കെ എം എ സംസ്ഥാന നേതാക്കളായ പി വി സുബൈർ ഹാജി, സി എച്ച് അബ്ദുല്ല, സലീം അറക്കൽ, എം കെ മുസ്തഫ, ഹനീഫ മൂഴിക്കൽ , യു എ ബക്കർ, മെയ്തീൻ കുട്ടി, എന്നിവർ പ്രസംഗിച്ചു. അല് ഹാഫിള് മുഹമ്മദ് നിസാമിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ എം സി ഷറഫുദ്ദീൻ നന്ദി പറഞ്ഞു.

Related News