ദില്ലി: മുഖ്യമന്ത്രി സ്ഥാനത്തിനായി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ചതോടെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കം. സുഖ്വീന്ദര്‍ സിംഗ് സുഖുവിനൊപ്പം മുഖ്യമന്ത്രി പദത്തിനായി പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് തര്‍ക്കം മുറുകിയത്. സുഖ്വീന്ദര്‍ സിംഗ് സുഖുവിനാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ. പ്രതിഭാ സിംഗിന്റെ അനുകൂലികള്‍ നിരീക്ഷകനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്ബില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടരുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ അല്‍പ്പസമത്തിനുള്ളില്‍ ഷിംലയില്‍ എംഎല്‍എമാരുടെ യോഗം ചേരും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?