കേരളത്തിന് നല്‍കിയ ഭക്ഷ്യ ധാന്യത്തിന്റെ പണം കേന്ദ്രം തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമെന്ന് സിതാറാം യെച്ചൂരി

  • 09/12/2022

പ്രളയസമയത്തടക്കം കേരളത്തിന് നല്‍കിയ ഭക്ഷ്യ ധാന്യത്തിന്റെ പണം കേന്ദ്രം തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമെന്ന് സിപിഐഎം ദേശീയ സെക്രട്ടറി സിതാറാം യെച്ചൂരി.അനുവദിക്കുന്ന ഭക്ഷ്യധാന്യത്തിന് വേണ്ട പണം സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കണം എന്ന കേന്ദ്ര സര്‍ക്കാറിന്‍്റെ രാജ്യസഭയിലെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


മുമ്ബെങ്ങും കേട്ടുകേള്‍വി പോലും ഇല്ലാത്ത നടപടിയാണ് കേന്ദ്രത്തിന്‍്റേത്.ജി എസ്ടിയില്‍ നിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം പണം ഈടാക്കുന്നത് നിര്‍ത്തലാക്കണം എന്നും യെച്ചൂരി ആവശ്യപ്പെട്ടു.പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്നും പണം നല്‍കുന്നതില്‍ കേരളം വീഴ്ച്ച വരുത്തിയെന്നുമുള്ള പൊതുവിതരണമന്ത്രി പിയുഷ് ഗോയല്‍ രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ കുറ്റപ്പെടുത്തി.

ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം ഭാവിയില്‍ എങ്ങനെ ആയിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത്. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഐഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Related News