ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം; ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന്

  • 09/12/2022

ഗുജറാത്തിൽ ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. രാജ്നാഥ് സിംഗ് അടക്കമുള്ള നിരീക്ഷകരുടെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന കാര്യാലയമായ ശ്രീകമലത്തിലാണ് യോഗം ചേരുക. നിയമസഭ കക്ഷി നേതാവായി ഭൂപേന്ദ്രഭായ് പട്ടേലിനെ തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണമടക്കമുള്ള ചർച്ചകളും ഇന്ന് ഗാന്ധിനഗറിൽ നടക്കും.

രാവിലെ 10.30ന് ഗാന്ധിനഗറിലെ ബിജെപി സംസ്ഥാന കാര്യാലയമായ ശ്രീ കമലത്തിലാണ് യോഗം. കേന്ദ്ര നിരീക്ഷകരായ രാജ്നാഥ് സിംഗ്, ബി.എസ്. യെദ്യൂരപ്പ, അർജ്ജുൻ മുണ്ട തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ എംഎൽഎമാർ ചേർന്ന് നിയമസഭ കക്ഷി നേതാവായി ഭൂപേന്ദ്രഭായ് പട്ടേലിനെ തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണമടക്കമുള്ള ചർച്ചകളിലേക്കും പാർട്ടി നേതൃത്വം ഇന്ന് തന്നെ കടക്കും.

നിലവിലെ ആഭ്യന്തര മന്ത്രിയും മോദി - ഷാ ദ്വയങ്ങളുടെ പ്രിയങ്കരനുമായ ഹർഷ് സാംഗ്വി ഉപമുഖ്യമന്ത്രിയാകുമെന്ന് വിലയിരുത്തലുകളുണ്ട്. സംസ്ഥാനത്ത് തലമുറ മാറ്റം ലക്ഷ്യമിട്ട് ഭാവിയിൽ ബിജെപി നീങ്ങുമെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിൽ മുൻപന്തിയിലാണ് മജൂരയിൽ നിന്നുള്ള ഈ നിയമസഭാംഗം. പാർട്ടി നിയമസഭാസാമാജികരിലെ യുവപ്രാധിനിത്യം കണക്കിലെടുത്ത് മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെയും പരിഗണിക്കുന്നുണ്ട്.

Related News