രണ്ടാമതും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; ഭാര്യയെ യുവാവ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി

  • 10/12/2022

ലഖ്നൗ: ഉത്തർപ്രദേശില്‍ രണ്ടാം തവണയും ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയില്‍ 34 കാരനായ മുഹമ്മദ് അൻവർ ആണ് 30കാരിയായ ഭാര്യ റുക്സാറിനെ കൊലപ്പെടുത്തിയത്. 

2013ലാണ് അൻവറും റുക്സാറയും വിവാഹിതരാകുന്നത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കി പോലീസിനെ കബളിപ്പിക്കാനായിരുന്നു പ്രതി ശ്രമിച്ചത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാത്രി ഇയാൾ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. കുറച്ചു സമയത്തിന് ശേഷം വീണ്ടും ഭാര്യയോട് ഇതേ കാര്യം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ നിരസിച്ചു. ഇതില്‍ ക്ഷുഭിതനായ യുവാവ് ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 

കൊലയ്ക്ക് ശേഷം മൃതദേഹം വീട്ടിൽ നിന്നും 50 കിലോമീറ്റർ  ദൂരെ ഉപേക്ഷിച്ചു. ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതിയും നൽകി. ചൊവ്വാഴ്ച രാതുപുര ഗ്രാമത്തിൽ നിന്നും ഒരു അജ്ഞാത മൃതദേഹം ലഭിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അജ്ഞാത മൃതദേഹം കണ്ടെടുക്കുന്നത്. മൃതദേഹം തിരിച്ചറിയുന്നതിനായി പോലീസ് അൻവറിനെ വിളിച്ചു വരുത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അൻവർ കുറ്റസമ്മതം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
 

Related News