ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയാവും; പുതിയ മന്ത്രിസഭയ്ക്ക് ഇന്ന് അന്തിമ രൂപം നൽകും, നാളെ സത്യപ്രതിജ്ഞ

  • 10/12/2022

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം നേടിയതോടെ വീണ്ടും ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയാവും. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനായി പട്ടേലും മന്ത്രിസഭയും വെള്ളിയാഴ്ച തന്നെ രാജിവെച്ചിരുന്നു.

പുതിയ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്നതിന് ബിജെപി കേന്ദ്രനേതൃത്വം ഇന്ന് അന്തിമ രൂപം നൽകും. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്ത് ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. 

182 സീറ്റുകളിൽ 156 എണ്ണം നേടിക്കൊണ്ടാണ് ബി.ജെ.പി ഗുജറാത്തിൽ വീണ്ടും അധികാരത്തിൽ എത്തിയിരിക്കുന്നത്. നാളയാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ ഏറുക. ഇത് രണ്ടാം തവണയാണ് അറുപതുകാരനായ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത്. 2021 സെപ്റ്റംബറിലാണ് വിജയ് രൂപാണിക്ക് പകരക്കാരനായി ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയത്.
 

Related News