ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്; യുവജനക്ഷേമവും കായികവും നൽകാൻ ധാരണ

  • 12/12/2022

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്. ബുധനാഴ്ച്ചയാണ് ഉദയനിധിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. യുവജനക്ഷേമവും കായിക വകുപ്പും ഉദയനിധിയ്ക്ക് നല്‍കാനാണ് ധാരണയായിരിക്കുന്നത്.


ഡിഎംകെ യുവജനവിഭാഗം സെക്രട്ടറി കൂടിയാണ് ഉദയനിധി സ്റ്റാലിന്‍. കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്കില്‍നിന്നുള്ള എം.എല്‍.എയാണ് ഉദയനിധി. 2021 മെയിലാണ് എംകെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

ഒന്നരവര്‍ഷം പിന്നിടുമ്ബോള്‍ മകനും മന്ത്രിസഭയില്‍ അംഗമായിരിക്കുകയാണ്.സ്റ്റാലിന്‍ മന്ത്രിസഭയില്‍ 33 അംഗങ്ങളാണ് ചുമതലയേറ്റിരുന്നത്. ഡിഎംകെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭ രൂപീകരിച്ചിരുന്നത്. ഉദയനിധി സ്റ്റാലിന്റെ മന്ത്രിസ്ഥാനം അന്നേ സജീവ ചര്‍ച്ചയായിരുന്നെങ്കിലും തല്‍ക്കാലം ഒഴിവാക്കുകയായിരുന്നു.

Related News