ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്

  • 13/12/2022

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 16ന് ജയ്പൂരില്‍ ഗായിക സുനീതി ചൗഹാന്റെ കച്ചേരി സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.


കന്യാകുമാരിയില്‍ നിന്ന് സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച യാത്ര ഇതിനകം തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്. തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. അടുത്ത വര്‍ഷം ഫെബ്രുവരി ആദ്യം ജമ്മുവില്‍ യാത്ര സമാപിക്കും. യാത്രയുടെ നൂറാം ദിവസം രാഹുല്‍ ജയ്പൂരില്‍ മാധ്യമങ്ങളെ കാണും. ഡിസംബര്‍ പതിനാറിന് ഭാരത് ജോഡോ യാത്ര നൂറ് ദിനം പിന്നിടും. ഇതൊരു നാഴികക്കല്ലാണെന്നും ജയറാം രമേശ് പറഞ്ഞു

യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുണകള്‍ തുറന്നുകാട്ടിയെന്നും മുന്‍ കേന്ദ്രമന്ത്രി നമോനറൈന്‍ മീണ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ മാത്രമാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്.

Related News