കെടിയു വിസി നിയമനം: ഡോ. എം എസ് രാജശ്രീ നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രിംകോടതി തള്ളി

  • 13/12/2022

ദില്ലി: കെടിയു വിസി നിയമനം റദ്ദാക്കിയതിന് എതിരെ ഡോ. എം എസ് രാജശ്രീ നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രിംകോടതി തള്ളി. അതേസമയം സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സര്‍ച്ച്‌ കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ചട്ടപ്രകാരം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.


സ്ഥിരം വിസിയെ കണ്ടത്താനുള്ള സര്‍ച്ച്‌ കമ്മിറ്റിയില്‍ ചാന്‍സലറുടെ നോമിനിയെ ഉള്‍പ്പെടുത്തണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. സിസ തോമസിന്‍റെ നിയമനം ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബ‌ഞ്ച് ഫയലില്‍ സ്വീകരിച്ചു.

Related News