കെ കെ എം എ ആദരം - 2022

  • 14/12/2022


കുവൈറ്റ്‌ : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ സോണൽ  ആദരം  - 2022 പരിപാടി  ഫർവാനിയ ബദർ അൽ സമ ഹാളിൽ വെച്ച് സംഘടിപ്പിച്ചു .
സംഘടന തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ 51 പേർ
ചായ സൽക്കാരത്തിൽ  പങ്കെടുത്തു .

38 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെക്ക് യാത്രയാവുന്ന ജലീബ് ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റും കെ കെ എം എ മുതിർന്ന നേതാവുമായ വി പി ബഷീർ സാഹിബിന് യോഗം യാത്രയപ്പ് നൽകി .

കെ കെ എം എ യിൽ തന്നെ ഏറ്ററ്വും കൂടുതൽ മെമ്പർമാരെ നയിക്കുന്ന സ്റ്റാർ ക്ലബ്ബ് അംഗവും ഫർവാനിയ സോണൽ ട്രഷററുമായ പി മുഹമ്മദ് ശരീഫിനെ സാഹിബിനെ ഉപഹാരം നൽകി ആദരിക്കുകയും 
ചെയ്തു . 

കെ കെ എം എ ഫർവാനിയ സോണൽ അഡ്മിൻ സെക്രട്ടറി  ജംഷീദ് സ്വാഗതം പറഞ്ഞു
കേന്ദ്ര വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം ഉൽഘാടനം ചെയ്തു ,
ഫർവാനിയ സോണൽ പ്രസിഡന്റ് വി കെ നാസ്സർ ആദ്യക്ഷം വഹിച്ച പരിപാടിയിൽ കേന്ദ്ര കമ്മിറ്റി അഗംങ്ങളായ കെ എ ച് മുഹമ്മദ് സുൾഫിക്കർ,  സോണൽ ട്രഷറർ പി മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു .
സോണൽ വൈസ് പ്രസിഡണ്ട് മൌതീൻ കോയ നന്ദി പറഞ്ഞു .

Related News