കെ കെ ഐ സി, അബ്ബാസിയ്യ മദ്രസ്സ സാഹിത്യ സമാജ ഉദ്ഘാടനവും പിടിഎ കമ്മറ്റി തെരഞ്ഞെടുപ്പും

  • 14/12/2022


അബ്ബാസിയ :കുവൈറ്റ് കേരളഇസ്ലാഹി സെൻറർ അബ്ബാസിയ മദ്രസ പി ടി എ & എം ടി എ.ഭാരവാഹികളുടെ തെരഞ്ഞെടുപ്പും , കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുവാൻമാസംതോറും നടത്തുവാൻ ഉദ്ദേശിക്കുന്ന സാഹിത്യ സമാജ ത്തിൻറെ ഉദ്ഘാടനവും
നവംബർ 15 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് 
അബ്ബാസിയ അബ്ദുറഹ്മാൻ ബിൻ ഔഫ് മസ്ജിദില്‍ വെച്ചു സംഘടിപ്പിക്കുന്നു.
 
മദ്രസ പ്രധാന അധ്യാപകൻ ശമീർ മദനിയുടെ  
അധ്യക്ഷതയിൽ നടക്കുന്ന പരിപാടി കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉത്ഘടനം ചെയ്യും.

കുവൈറ്റ് കേരള ഇസ്ലാഹി സെൻറർ പ്രസിഡണ്ട്. പി എൻ അബ്ദുല്ലത്തീഫ് മദനി ഓൺ വഴിയും,
അബ്ബാസിയ സോണൽ സെക്രട്ടറി 
 ഹാഫിള് സ്വാലിഹ് സുബൈർ , മദ്രസ അധ്യാപകരായ 
ഇസ്ഹാഖ് സ്വലാഹി, നൗഫൽ സ്വലാഹി, അസ്ലം ആലപ്പുഴഎന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിക്കും, 

കുട്ടികളുടെ കലാപരിപാടികൾ പി.ടി.എ പ്രസിഡന്റ് നൗഷാദ് കൊല്ലം നിയന്ത്രിക്കും.

പ്രസംഗം , ഖുർആൻ പാരായണം , ഇസ്ലാമിക് ഗാനം , 
 മദ്രറസ ഡോക്യൂമെന്ററി പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കുന്നതാണ്.

Related News