പട്ടാപ്പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ആസിഡ് ആക്രമണം; മൂന്ന് പ്രതികള്‍ പിടിയില്‍

  • 14/12/2022

ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയില്‍ പട്ടാപ്പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ആസിഡ് ആക്രമണം. ബുധനാഴ്ച രാവിലെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ 17കാരിയായ വിദ്യാര്‍ഥിനിയുടെ മുഖത്തേക്ക് ആസിഡൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തിലുള്‍പ്പെട്ട മൂന്ന് പ്രതികളെയും പോലീസ് മണിക്കൂറുകള്‍ കൊണ്ട് അറസ്റ്റ് ചെയ്തു. സ്കൂളിലേക്ക് പോവുകയായിരുന്നു പതിനേഴുകാരിയായ വിദ്യാര്‍ഥിനി. ഇളയ സഹോദരിയും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയെ മുന്‍പരിചയമുള്ളവരാണ് പ്രതികളെന്നാണ് സൂചന. മുഖം മറച്ച നിലയിലായിരുന്നു പ്രതികള്‍. 

ഇളയ പെണ്‍കുട്ടിയാണ് വീട്ടിലെത്തി വിവരം പറഞ്ഞത്. ആക്രമണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയുടെ മുഖത്തും കണ്ണിലും പൊള്ളലേറ്റതായി പിതാവ് പറഞ്ഞു. നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. 

Related News