ജി എസ് പ്രദീപ് കുവൈറ്റിൽ.

  • 15/12/2022



കൈരളി ടി വി "അശ്വമേധം" പരിപാടിയിലൂടെ പ്രശസ്തനായ ജി എസ്. പ്രദീപ് ഇന്ന് രാവിലെ കുവൈറ്റിൽ എത്തി.

പാലക്കാട് എൻ എസ്. എസ് എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷൻ ഭാരവാഹികൾ അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.

അദ്ദേഹം പാലക്കാട്‌ എൻ എസ് എസ് എഞ്ചിനീയറിങ്ങ് കോളേജ് അലുംനി അസോസിയേഷനും ഇന്ത്യൻസ് ഇൻ കുവൈറ്റ് വെബ് പോർട്ടലും ചേർന്ന്   സംഘടിപ്പിക്കുന്ന  "ശാസ്ത്രോൽസവ് 2022" പരിപാടിയിൽ അദ്ദേഹം നാളെ ഡിസംബർ 16 നു നാലുമണിക്ക് "ബ്രെയിൻ സ്റ്റോമ് വിത്ത്‌ ജി എസ് പ്രദീപ്" എന്ന പരിപാടി അവതരിപ്പിക്കുന്നതാണ് .
 സൽവയിലെ സുമറദ ഹാളിൽ വച്ചു വിവിധ ശാസ്ത്ര സാങ്കേതിക പ്രദർശനവും പരിപാടി കളുമായാണ് ശാസ്ത്രോ ൽസാവ് പരിപാടി നടത്തപ്പെടുന്നത്.

 രാവിലെ 9.30 മണിക്ക്‌ സയൻസ് എക്‌സി ബിഷനോട് കൂടി ആരംഭിക്കുന്ന ശാസ്ത്രോ ൽസവ്  പരിപാടികൾ വൈകുന്നേരം വരെ നീണ്ടു നിൽക്കും.
30ഓളം സ്കൂൾ വിദ്യാർത്ഥികളുടെ ടീമുകൾ സീനിയർ, ജൂനിയർ വിഭാഗത്തിലായി സയൻസ് എക്‌സിബിഷൻ മത്സരത്തിൽ പങ്കെടുക്കുന്നു. കൂടാതെ കുവൈത്ത് എഞ്ചിനീയേ ഴ്സ് ഫോറത്തിലെയും, ഓപ്പൺ ക്യാറ്റഗറിയിൽ ആയും വിവിധ ടീമുകൾ സയൻസ് എക്സിബിഷൻ മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്.

കൂടാതെ കുട്ടികൾക്കായി നടക്കുന്ന റുബിക്സ് ക്യൂബ് സോൾവിംഗ് മത്സരത്തിൽ 400 ഓളം കുട്ടികൾ പങ്കെടുക്കുന്നു.

 കുട്ടികൾക്കായി കമ്പ്യൂട്ടർ കോഡിംഗ് മത്സരവും, റോബോട്ടിക് സുമോ റെസ്‌ലിംഗ് മത്സരവും, റോബോട്ടിക് ലൈൻ ഫോള്ളോവർ, അബാക്കസ്, എലിവേറ്റർ പിച്ച് മത്സരവും, ഹെൽത് ആൻഡ് സേഫ്റ്റി പോസ്റ്റർ മേക്കിംഗ് മത്സരവും ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം3.30 നു തുടങ്ങുന്ന നടക്കുന്ന പൊതു പരിപാടിയിൽ ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി യുടെ  "സ്പീക്കിങ് വിത്ത്‌ വിൻഡ്" എന്ന ഓൺലൈൻ പരിപാടി യും, ജി എസ് പ്രദീപിന്റെ "ബ്രെയിൻ സ്റ്റോമ് വിത്ത്‌ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് "  എന്ന പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ മൈക്രോസോഫ്റ്റ്കുവൈത്ത് "ഡിജിറ്റൽ ട്രൻസ്‌ഫോർമേഷൻ ഇൻ സൊസൈറ്റി" എന്ന ഒരു പ്രദർശനവും, ,പ്രമുഖ വാഹന നിർമ്മാതാക്കൾ ആയ ലാൻഡ് റോവർ ഓട്ടോ മൊബൈൽ വ്യവസായത്തിലെ പുതിയ സാങ്കേതിക വിദ്യയെ ക്കു റിച്ചും പ്രദർശനം നടത്തുന്നു.

ഒപ്പം ഇന്ത്യൻ ഡോക്ടർസ് ഫോറം" ലൈഫ് സേവിങ്ങ് ടെക്നിക്സ് ഇൻ മെഡിക്കൽ ഫീൽഡ്" എന്ന പ്രദർശനവും, ഇന്ത്യൻ ഡെന്റൽ ഡോക്ടർസ് അലയൻസ് ഇൻ കുവൈത്ത്" ഓഗമെന്റഡ് റിയാലിറ്റി ഇൻ ഡെന്റിസ്ട്രി" എന്ന പ്രദർശനവും ഒരുക്കുന്നു.

 സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും, പ്രമുഖ ഓയിൽ ആൻഡ് ഗ്യാസ് കമ്പനികളും  പങ്കെടുത്ത്  പ്രദർശനങ്ങൾ ഒരുക്കുന്ന പരിപാടിയിൽ പ്രവേശം
 പൂർണ്ണമായും സൗജന്യമായിരിക്കും.

Related News