ഇരുപത് രൂപയെ ചൊല്ലി തര്‍ക്കം; കടയുടമയും ബന്ധുക്കളും മര്‍ദ്ദിച്ചു, യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

  • 15/12/2022

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവ് ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചു. സലീം എന്ന 35 കാരനാണ് മരിച്ചത്. ഇരുപത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് പുറത്തേക്ക് ഓടിവന്ന യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവ് ട്രെയിനിന് മുന്നില്‍ വന്നുനില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഏഴുപേര്‍ക്കെതിരെ കേസെടുത്തു. 

ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് സലീമിനെ മര്‍ദ്ദിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. കടയില്‍ നിന്ന് മോഷ്ടിച്ചതിനാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നും പിന്നാലെ സലീം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്നുമാണ് കടയുടമ പറയുന്നത്.

Related News