ദേശീയപാത വികസനത്തില്‍ കേരളത്തിലെ ജനങ്ങളെ സര്‍ക്കാരും സി പി എമ്മും തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി വി മുരളീധരന്‍

  • 16/12/2022

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തില്‍ കേരളത്തിലെ ജനങ്ങളെ സര്‍ക്കാരും സി പി എമ്മും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ദേശീയപാത സ്ഥലമേറ്റെടുപ്പിന് കേരളം മാത്രമാണ് ഇരുപത്തിയഞ്ച് ശതമാനം പണം നല്‍കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


ഫ്ലക്സുകളിലൂടെയും ചര്‍ച്ചകളിലൂടെയും സി പി എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, സ്ഥലമേറ്റെടുപ്പിന് മറ്റ് സംസ്ഥാനങ്ങള്‍ അന്‍പത് ശതമാനം പണം നല്‍കുമ്ബോള്‍ കേരളം ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് നല്‍കുന്നതെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈ തൊട്ട് മധുര വരെ നാല് വരി എലിവേറ്റഡ് ഹൈവേയ്ക്ക് ഭൂമി ഏറ്റെടുക്കലിനും മറ്റുമായുള്ള 470 കോടി ചെലവില്‍ പകുതിയും തമിഴ്നാട് സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. പഞ്ചാബില്‍ ലെഡോവില്‍ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പകുതി ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതായിരിക്കും. കേരളം കൂടി സഹകരണ ഫെഡറലിസം നടപ്പാക്കുന്നതിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News