പന്ത്രണ്ടുകാരനെ പലതവണ പീഡിപ്പിച്ചു; പോക്സോ കേസെടുത്തതോടെ മദ്രസ അധ്യാപകന്‍ ഒളിവില്‍

  • 16/12/2022

ഡല്‍ഹി: ഡല്‍ഹിയില്‍ പന്ത്രണ്ടു വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പോക്സോ കേസ്. മദ്രസയിൽ വച്ച് കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇതോടെ മദ്രസ അധ്യാപകനായ ഇസ്രാൻ ഒളിവിൽ പോയി. 

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഡല്‍ഹി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. നോർത്ത് ദില്ലി സരായ് രോഹില പോലീസാണ് കേസെടുത്തത്. 

പ്രതിയായ ഇസ്രാൻ കുട്ടിയെ മയക്കികിടത്തിയാണ് പല തവണയായി പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.  

Related News