ഒളിച്ചോടി വിവാഹം ചെയ്യാൻ തീരുമാനിച്ചു; പതിനേഴുകാരിയെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി

  • 17/12/2022

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ പതിനേഴുകാരിയ അച്ഛനും അമ്മാവനും ചേർന്ന് മർദ്ദിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ ജെയ്നയിൽ ആണ് ദുരഭിമാനക്കൊല നടന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചുകളഞ്ഞതായാണ് റിപ്പോര്‍ട്ട്.

കാമുകനായ യുവാവുമായി  ഒളിച്ചോടി വിവാഹം ചെയ്യാൻ പെൺകുട്ടി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടിയെങ്കിലും പെൺകുട്ടിയുടെ കുടുംബം അനുനയിപ്പിച്ചു തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മാവനും എത്തി വിവാഹം ചെയ്ത് നൽകാമെന്ന് വാഗ്ധാനം നൽകി. ഇതു പ്രകാരം അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനിച്ചു.

എന്നാല്‍ വിവാഹ ദിവസം ക്ഷേത്രത്തിൽ വെച്ച് സ്ത്രീധനമായി നൽകുന്ന ഭൂമിയുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന് പെൺകുട്ടിയുടെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറി. പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. 

അച്ഛനും അമ്മാവനും ചേർന്ന് പെൺകുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ചുകളഞ്ഞു. പെൺകുട്ടിയുടെ കാമുകനാണ് പോലീസില്‍ പരാതി നല്‍കിയത്.  

Related News