ഭാര്യയുമായി വഴക്കിട്ടു; വീടിന്റെ മൂന്നാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്കെറിഞ്ഞ് യുവാവ്, പിന്നാലെ ചാടി

  • 17/12/2022

ഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയുമായി വഴക്കിട്ടതിന് വീടിന്റെ മൂന്നാം നിലയിൽ നിന്ന് യുവാവ് കുഞ്ഞിനെ താഴേക്കെറിഞ്ഞു. ഇതിന് പിന്നാലെ ഇയാളും ചാടി. സംഭവത്തില്‍ യുവാവിനും മകനും ​ഗുരുതര പരിക്കേറ്റു. ഇവര്‍ ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. 
 
കൽക്കാജിയിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മാൻസിംഗ്-പൂജ ദമ്പതികൾ കുടുംബപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി അകന്ന് താമസിക്കുകയായിരുന്നു. കൽക്കാജിയിൽ മുത്തശ്ശിയുടെ വീട്ടിലാണ് പൂജയും രണ്ടു മക്കൾളും താമസിച്ചിരുന്നത്. 

ഇന്നലെ രാത്രി മാൻസിംഗ് ഇവിടെ എത്തി. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. വഴക്കിനൊടുവിലാണ് മൂന്നാം നിലയിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് രണ്ടുവയസുകാരനായ മകനെ മാൻസിംഗ് താഴേക്ക് എറിഞ്ഞത്. പിന്നാലെ മാൻസിംഗും എടുത്തുചാടി. 21 അടി താഴ്ചയിലേക്കാണ് കുഞ്ഞ് വീണത്. കൊലപാതകശ്രമത്തിന് മാൻസിംഗിനെതിരെ പോലീസ് കേസെത്തു.

Related News