"ശാസ്ത്രോൽസവ് 2022" സംഘടിപ്പിച്ചു

  • 18/12/2022



പാലക്കാട്‌ എൻ എസ് എസ് എഞ്ചിനീയറിങ്ങ് കോളേജ് അലുംനി അസോസിയേഷനും ഇന്ത്യൻസ് ഇൻ കുവൈറ്റ് വെബ് പോർട്ടലും ചേർന്ന്   സംഘടിപ്പിച്ച "ശാസ്ത്രോൽസവ് 2022" പരിപാടി ഡിസംബർ 16 നു സൽവയിലെ സുമറദ ഹാളിൽ വച്ചു വിവിധ ശാസ്ത്ര സാങ്കേതിക പ്രദർശന പരിപാടികളുമായി നടത്തപ്പെട്ടു.

രാവിലെ 9.30 മണിക്ക്‌ സയൻസ് എക്‌സി ബിഷനോട് കൂടി ആരംഭിച്ച ശാസ്ത്രോ ൽസവ്  പരിപാടികൾ വൈകുന്നേരം 7 മണി വരെ  നീണ്ടു നിന്നു.

രാവിലെ ഒൻപതെ മുപ്പത്തിന് ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ശ്രീ നിഖിൽ കുമാർ നിലവിളക്കു കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു. യോഗത്തിൽ അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ രാജേഷ് ബാലദേവൻ സ്വാഗതം പറയുകയും, ശാസ്ത്രോൽസവ് കമ്മറ്റി കൺവീനർ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടി യിൽ കെ ഇ എഫ് കൺവീനർ അഫ്സൽ അലി,ഐ ഐ കെ ഡയറക്ടർ ശ്രീ സു നോജ് നമ്പിയാർ, ശ്രീ ജോസഫ് പണിക്കർ,  (ഇന്സ്റ്റി ട്യൂ ഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഇന്ത്യ കുവൈറ്റ്‌) എന്നിവരും മറ്റു പ്രമുഖരും സന്നിഹിതരായിരിന്നു.

25ഓളം സ്കൂൾ വിദ്യാർത്ഥികളുടെ ടീമുകൾ സീനിയർ, ജൂനിയർ വിഭാഗത്തിലായി സയൻസ് എക്‌സിബിഷൻ മത്സരത്തിൽ പങ്കെടുത്തു . കൂടാതെ കുവൈത്ത് എഞ്ചിനീയേ ഴ്സ് ഫോറത്തിലെയും, ഓപ്പൺ ക്യാറ്റഗറിയിൽ ആയും വിവിധ ടീമുകൾ സയൻസ് എക്സിബിഷൻ മത്സരങ്ങളിൽ പങ്കെടുത്തു 

കൂടാതെ കുട്ടികൾക്കായി നടന്ന റുബിക്സ് ക്യൂബ്o സോൾവിംഗ് മത്സരത്തിൽ 250 ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കായി കമ്പ്യൂട്ടർ കോഡിംഗ് മത്സരവും,o റോബോട്ടിക് സുമോ റെസ്‌ലിംഗ് മത്സരവും, റോബോട്ടിക് ലൈൻ ഫോള്ളോവർ, അബാക്കസ്, എലിവേറ്റർ പിച്ച് മത്സരവും, ഹെൽത് ആൻഡ് സേഫ്റ്റി പോസ്റ്റർ മേക്കിംഗ് മത്സരവും ഉണ്ടായിരുന്നു.

വൈകുന്നേരം3.30 നു തുടങ്ങിയ  പൊതു പരിപാടിയിൽ കിസ്ർ ഡിവിഷണൽ ഡയറക്ടർ ഡോക്ടർ ഫാത്തെൻ അൽ ജബഷെ, ഡോക്ടർ ദിവാകർ (പ്രസിഡന്റ്‌ ഇന്ത്യൻ ഡോക്റ്റെഴ്‌സ്  ഫോറം), ശ്രീ ക്രോവാർഡ് വിത്സൻ ഡിസൂസ എന്നിവരും പങ്കെടുത്തു.

ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി യുടെ  "സ്പീക്കിങ് വിത്ത്‌ വിൻഡ്" എന്ന ഓൺലൈൻ പരിപാടി യും, ജി എസ് പ്രദീപിന്റെ "ബ്രെയിൻ സ്റ്റോമ് വിത്ത്‌ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് "  എന്ന പരിപാടിയും ഉണ്ടായിരുന്നു.

കൂടാതെ മൈക്രോസോഫ്റ്റ് കുവൈത്ത് എം ഡി മുഹമ്മദ്‌സിയാദ് "ഡിജിറ്റൽ ട്രൻസ്‌ഫോർമേഷൻ ഇൻ സൊസൈറ്റി" എന്ന ഒരു പ്രദർശനവുംനടത്തി  ,പ്രമുഖ വാഹന നിർമ്മാതാക്കൾ ആയ ലാൻഡ് റോവർ ഓട്ടോ മൊബൈൽ വ്യവസായത്തിലെ പുതിയ സാങ്കേതിക വിദ്യയെ ക്കു റിച്ചും പ്രദർശനം നടത്തി . ഒപ്പം ഇന്ത്യൻ ഡോക്ടർസ് ഫോറം" ലൈഫ് സേവിങ്ങ് ടെക്നിക്സ് ഇൻ മെഡിക്കൽ ഫീൽഡ്" എന്ന പ്രദർശനവും, ഇന്ത്യൻ ഡെന്റൽ ഡോക്ടർസ് അലയൻസ് ഇൻ കുവൈത്ത്" ഓഗമെന്റഡ് റിയാലിറ്റി ഇൻ ഡെന്റിസ്ട്രി" എന്ന പ്രദർശനവും ആളുകളെ ആകർഷിച്ചു .
 സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും, പ്രമുഖ ഓയിൽ ആൻഡ് ഗ്യാസ് കമ്പനികളും  പങ്കെടുത്ത പ്രദർശനങ്ങൾ ആയിരങ്ങളെ ആകർഷിച്ചു.

Related News