തക്കാളി പനിയുടെ പുതിയ വകഭേദം; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

  • 18/12/2022

തക്കാളി പനിയുടെ പുതിയ വകഭേദം പല സംസ്ഥാനങ്ങളിലെയും കുട്ടികള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് തക്കാളി പനി അഥവാ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്.


പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. ഇതൊരു സാധാരണ പകര്‍ച്ചവ്യാധിയാണ്. കൂടുതലും ഒന്ന് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിടുന്നു. ആദ്യം കേരളം, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലാണ് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 2022 മെയ് 6 ന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി കണ്ടെത്തിയത്.

വൈറല്‍ അണുബാധയുടെ വ്യാപനം നിരീക്ഷിക്കുന്നതിനും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഇത് വ്യാപിക്കുന്നത് തടയുന്നതിനും കേരള ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞു. സെപ്തംബറില്‍, അസമില്‍ നൂറിലധികം തക്കാളിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദിബ്രുഗഡ് ജില്ലയിലെ രണ്ട് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related News