ഇന്ത്യ ചൈന സംഘർഷം: പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും

  • 18/12/2022

ദില്ലി: ഇന്ത്യ ചൈന സംഘർഷത്തിൽ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. ചൈന വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സഭ തടസ്സപ്പെടുത്താൻ നീക്കം ഉണ്ടായേക്കും. തുടർച്ചയായി നാല് ദിവസം വിഷയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സഭ തടസ്സപ്പെടുത്തിയിരുന്നു. 

എന്നാൽ രാഹുൽഗാന്ധിയുടെ ചൈന പരാമർശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിൻറെ പരാമർശം ചൈന അനുകൂലമാണെന്നാണ് ബിജെപി ആരോപണം.

Related News