ഗോകുലം കലാക്ഷേത്ര പതിനൊന്നാം അരങ്ങേറ്റം - നൃത്തോത്സവ് 2022 ഡിസംബറിൽ

  • 19/12/2022



ഗോകുലം കലാക്ഷേത്ര പതിനൊന്നാം അരങ്ങേറ്റം - നൃത്തോത്സവ് 2022 ഡിസംബർ 16 വെള്ളിയാഴ്ച Aspire Indian International school അബ്ബാസിയയിൽ വച്ച് അരങ്ങേറി. അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽ മജീദ് ( ചെയർമാൻ അൽ മജീദ് ട്രേഡിങ്  കമ്പനി) ഉദ്ഘാടനം ചെയ്യ്ത ചടങ്ങിൽ ഡോക്ടർ സുസോവന സുജിത്ത് നായർ ( മെഡിക്കൽ ഓങ്കോളജിസ്റ്റ്), സജീവ് നാരായണൻ ( പ്രസിഡന്റ് സാരഥി കുവൈറ്റ്), ഫാദർ ലിജു പൊന്നച്ചൻ ( സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക കുവൈറ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മൂന്നുമണി മുതൽ ആരംഭിച്ച നൃത്തോത്സവ് വേദിയിൽ ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി എന്നിവയിലായി 96 കുട്ടികളും, കൂടാതെ ഭരതനാട്യത്തിൽ മുതിർന്നവരും അരങ്ങേറ്റം കുറിച്ചു.

നാട്ടിൽ നിന്നും എത്തിയ കലാമണ്ഡലം സാഗർ ദാസ് ( വോക്കൽ), കലാമണ്ഡലം സുബീഷ്( മൃദംഗം), ഗാനഭൂഷണം ശ്രീജിത്ത് ( വയലിൻ), രാജേഷ് റാം( വോക്കൽ),ഹരിദാസ് കുറുപ്പ്( നട്ടുവാങ്കം) എന്നിവർ നൃത്ത വേദിക്ക് പാശ്ചാത്തല സംഗീതം ഒരുക്കി.

കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ അധ്യാപകൻ കൂടിയാണ് ഹരിദാസ് കുറുപ്പ് എന്ന ഗോകുലം ഹരിയാണ് നൃത്തദ്ധ്യാപകൻ.

Related News