ഉറക്കത്തിൽ അമ്മ കുഞ്ഞിന് മുകളിലേക്ക് വീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു

  • 19/12/2022

ലക്നൗ: ഉറക്കത്തിൽ പിഞ്ചുകുഞ്ഞിന്റെ മുകളില്‍ അമ്മ അബദ്ധത്തിൽ ഉരുണ്ടുവീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ഗജ്റൗള പ്രദേശത്താണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അച്ഛനും അമ്മയും കു‍ഞ്ഞും ഒരേ കട്ടിലിലാണ് ഉറങ്ങാൻ കിടന്നത്. 

ഉടൻ തന്നെ കുഞ്ഞിനെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. ഉറക്കത്തിൽ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണതാണെന്ന് അമ്മ കാജൽ ദേവി (30) പറഞ്ഞു. എന്നാല്‍ എത്രനേരം കുഞ്ഞിന്റെ മുകളിൽ കിടന്നെന്നോ എപ്പോഴാണ് അവൻ ശ്വാസം കിട്ടാതെ മരിച്ചതെന്നോ തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു.

അതേസമയം കുട്ടിയുടെ പിതാവായ വിശാൽ കുമാർ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തി. ഭാര്യ കാജൽ ദേവി മനപൂർവ്വം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിശാൽ കുമാർ ആരോപിക്കുന്നത്. എന്നാൽ കാജൽ ദേവി ഈ ആരോപണങ്ങൾ നിഷേധിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കു‍ഞ്ഞ് മരിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. 

 

Related News