തൃശൂർ അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ സൽമിയ ജേതാക്കളായി

  • 21/12/2022


തൃശ്ശൂർ അസോസിയേഷൻ കുവൈറ്റ് അംഗങ്ങൾക്കായി നടത്തിയ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് കുവൈറ്റ് സിറ്റി ഏരിയയെ തോൽപ്പിച്ച് സാൽമിയ ഏരിയ ജേതാക്കളായി.  

മിഷ്രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിവിധ ഏരിയകളിൽ നിന്നായി 8 ടീമുകൾ പങ്കെടുത്തു. ട്രാസ്ക്ക് പ്രസിഡന്റ് ശ്രീ ബിവിൻ തോമസ് കിക്കോഫ് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു. 

വിജയികൾക്കുള്ള സമ്മാനദാനം ട്രാസ്‌ക് പ്രസിഡണ്ട് ബിവിൻ തോമസ്, ട്രഷറർ രജീഷ് എം സി, വൈസ് പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി, സ്പോർട്സ് കൺവീനർ ജയേഷ് എങ്ങണ്ടിയൂർ, ജോയിന്റ് സെക്രട്ടറി ഷാനവാസ്, മറ്റ് ഏരിയ കൺവീനർമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും, സ്പോർട്സ് കൺവീനർ ശ്രീ ജയേഷ് നന്ദി പറഞ്ഞു. 

Related News